തിരുവനന്തപുരം: ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം ഇന്ന്. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചയില്‍ അധ്യാപക സംഘടനകളും മാനേജ്‌മെന്റ് പ്രതിനിധികളുമാണ് പങ്കെടുക്കും.
അതേസമയം, ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി ലയനത്തിന് പ്രതിപക്ഷം എതിരാണ്. ഏകീകരണം ശുപാര്‍ശ ചെയ്ത ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. റിപ്പോര്‍ട്ടിനെതിരായ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് ഇന്നലെ രമേശ് ചെന്നിത്തല ഉറപ്പ് നല്‍കിയിരുന്നു.