പ്ലസ്ടുവിന് തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചില്ലെന്ന് ആരോപിച്ച് വീട് വാടകക്ക് നല്‍കില്ലെന്ന് പറഞ്ഞ് വീട്ടുടമ. ബാംഗ്ലൂരില്‍ ജോലിചെയ്യുന്ന യോഗേഷ് എന്ന യുവാവിനാണ് മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഈ അനുഭവം ഉണ്ടായത്.
ബാംഗ്ലൂരിലാണ്് സംഭവം. മാര്‍ക്കുകള്‍ നിങ്ങളുടെ ഭാവി നിര്‍ണയിക്കില്ല, പക്ഷേ ബാംഗ്ലൂരില്‍ ഒരു ഫ്‌ലാറ്റ് ലഭിക്കണോ വേണ്ടയോ എന്നത് മാര്‍ക്ക് ഷീറ്റുകള്‍ നിര്‍ണയിക്കും അദ്ദേഹം ട്വീറ്റ് ചെയ്തു.വീട് വാടകക്ക് ലഭിക്കാനായി വീട്ടുടമ 10,12 ക്ലാസുകളിലെ മാര്‍ക്ക് ഷീറ്റ്, ആധാര്‍ കാര്‍ഡ്, ജോലി ചെയ്യുന്ന സ്ഥലത്തെ ഓഫര്‍ ലെറ്റര്‍ എന്നിവയൊക്കെയാണ് ആവശ്യപ്പെട്ടത്. ഇതുകൂടാതെ തന്നെ കുറിച്ച് 200 വാക്കില്‍ കുറിപ്പ് വേണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു. എന്നാല്‍ അപ്രതീക്ഷിതമായി 75 ശതമാനം മാര്‍ക്ക് മാത്രമേ യോഗേഷനുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇയാളുടെ ഫ്‌ലാറ്റ് എന്ന ആഗ്രഹം വീട്ടുടമ നിരസിക്കുകയായിരുന്നു.