തനിക്കെതിരെ പ്ലസ് ടു കോഴക്കേസ് നടത്താന്‍ സര്‍ക്കാര്‍ ചെലവഴിച്ച കോടികള്‍ മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഹൈക്കോടതി കേസ് റദ്ദാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരന് സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ആ സ്വാധീനത്തിന് താന്‍ വഴങ്ങിയില്ലെന്നും കെ.എം ഷാജി പറഞ്ഞു.
അഞ്ചുതവണ ഏകദേശം ഒന്നരക്കോടി രൂപയോളം സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ കേസ് നടത്താന്‍ ചെലവഴിച്ചിട്ടുണ്ട്. ഇത് ജനങ്ങളുടെ പണമാണ്. എന്നുവെച്ചാല്‍ തന്റെ കൂടി പണമാണ്. അത് തിരിച്ചടക്കാനുള്ള മര്യാദയാണ് സര്‍ക്കാര്‍ കാണിക്കേണ്ടതെന്നാണ് കെ.എം ഷാജിയുടെ പരാമര്‍ശം.
ഇഷ്ടമില്ലാത്തവരെ എങ്ങനെ തകര്‍ക്കണമെന്ന് പിണറായി വിജയന് നന്നായി അറിയാം. ഈ കേസുകൊണ്ടെങ്കിലും കണ്ണു തുറന്നെങ്കില്‍ സന്തോഷമെന്നും കെ.എം ഷാജി പറഞ്ഞു.