X
    Categories: keralaNews

പ്ലസ് വണ്‍ ഏകജാലകം: ഒഴിഞ്ഞുകിടക്കുന്നത് 43,528 സീറ്റുകള്‍; സീറ്റ് ലഭിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

കൊട്ടാരക്കര: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് 43,528 സീറ്റുകള്‍. ഈ സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ അപേക്ഷിക്കാത്തവര്‍, അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവര്‍, സേ പരീക്ഷ വിജയിച്ചവര്‍, അപേക്ഷയില്‍ തെറ്റുസംഭവിച്ചതിനാല്‍ പ്രവേശനം ലഭിക്കാത്തവര്‍ എന്നിവര്‍ക്കു മാത്രമേ അപേക്ഷിക്കാനാവൂ.

സയന്‍സ് കോമ്പിനേഷന് 21,541-ഉം കൊമേഴ്‌സിന് 12,468-ഉം ഹ്യൂമാനിറ്റീസിന് 9339-ഉം ഒഴിവുകളാണുള്ളത്. ആദ്യഘട്ട അലോട്‌മെന്റില്‍ ഉള്‍പ്പെട്ടിട്ടും ഇഷ്ടവിഷയങ്ങള്‍ ലഭിക്കാതെ കിട്ടിയ വിഷയങ്ങളില്‍ ചേര്‍ന്ന കുട്ടികള്‍ സപ്ലിമെന്ററി പ്രവേശനത്തില്‍ ഉള്‍പ്പെടില്ല.

പ്രവേശനം കിട്ടാതെ പുറത്തുനില്‍ക്കുന്നവരെക്കാള്‍ മാര്‍ക്കുള്ളവരായിരുന്നിട്ടും ഇവര്‍ക്ക് മാറ്റം അനുവദിക്കാത്തത് മെറിറ്റ് അട്ടിമറിക്കുന്നതിനു സമമാണെന്ന് പരാതിയുണ്ട്

ഒഴിവുള്ള സീറ്റുകളുടെ എണ്ണം ജില്ലാ അടിസ്ഥാനത്തില്‍:

തിരുവനന്തപുരം-2391, കൊല്ലം-2662, പത്തനംതിട്ട-2783, കോട്ടയം-3270, ഇടുക്കി-1979, ആലപ്പുഴ-2968, എറണാകുളം-4074, തൃശ്ശൂര്‍-4100, പാലക്കാട്-3068, മലപ്പുറം-5318, കോഴിക്കോട്-4511, വയനാട്-1219, കാസര്‍കോട് 1679.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: