X

പ്ലസ് വണ്‍ പ്രവേശനം നിബന്ധനകള്‍ പുനഃപരിശോധിക്കണം; മുസ്‌ലിംലീഗ് എം.എല്‍.എ മാര്‍ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു

പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിബന്ധനകള്‍ അടിയന്തിരമായി പുനഃപരിശോധിച്ച് പ്ലസ് വണ്‍ പ്രവേശനത്തിന് റെഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ സംവരണ, കമ്മ്യൂണിറ്റി ക്വാട്ടയില്‍ പ്രവേശനം നടത്താവൂ എന്ന് പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് എം.എല്‍.എ മാര്‍ വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.

മെറിറ്റ് ക്വാട്ട പൂര്‍ത്തിയാക്കുന്നതിന് മുമ്പ് കമ്യൂണിറ്റി ക്വാട്ടയിലെ അഡ്മിഷന്‍ നടപടികള്‍ അവസാനിപ്പിച്ച് സംവരണ അട്ടിമറി നടത്തുന്ന സര്‍ക്കാര്‍ നടപടി കാരണം നിരവധി വിദ്യാര്‍ത്ഥികളുടെ അവസരമാണ് ഇല്ലാതാകുന്നത്. മെറിറ്റില്‍ പ്രവേശനം ലഭിക്കേണ്ട കുട്ടികള്‍ പോലും സംവരണ ക്വാട്ടയിലേക്ക് തള്ളപ്പെടുകയാണ്. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും സംയുക്ത യോഗം ഇതിനെതിരെ പ്രമേയം പാസ്സാക്കിയിരുന്നു. പ്ലസ് വണ്‍ സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫും സമര രംഗത്ത് സജീവമാണ്.

Test User: