X

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ വരെ നിരാശയിൽ

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 46,053 വിദ്യാര്‍ത്ഥികളാണ് രണ്ടാം അലോട്ട്‌മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റില്‍ ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക. പ്ലസ് വണ്‍ ഒന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ പോലും കടുത്ത നിരാശയിലാണ്.

അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളില്‍ താല്‍കാലിക അഡ്മിഷന്‍ എടുത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ ജില്ലയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാര്‍ത്ഥികളാണ്. ജില്ലയില്‍ ഇത്തവണ 82, 446 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ മെറിറ്റ് സീറ്റില്‍ ആകെ 50,207 സീറ്റാണുള്ളത്. ഇതില്‍ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. ഇനി ആകെ മെറിറ്റില്‍
ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.

അതേസമയം സംവരണ സീറ്റുകളില്‍ ജില്ലയില്‍ 2882 സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 3502 സീറ്റില്‍ ആകെ 621 സീറ്റിലേക്ക് മാത്രമാണ് ഒന്നാം അലോട്ടമെന്റ് നടത്തിയത്. അതിനിടെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി.

webdesk13: