X

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് സയന്‍സ് സീറ്റുകള്‍ അധികമാണെന്ന് കള്ളം പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്ണിന് സയന്‍സ് സീറ്റുകള്‍ അധികമാണെന്ന് നുണ പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി. സയന്‍സ് ഗ്രൂപ്പിന് മാത്രം അപേക്ഷിച്ചതിനാല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലഭിക്കാതെ പുറത്ത് നില്‍ക്കുമ്പോഴാണ് മന്ത്രിയുടെ പ്രസ്താവന.

താല്‍ക്കാലിക ബാച്ചുകളില്‍ സയന്‍സ് ഗ്രൂപ്പ് ഉണ്ടാവില്ലെന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. ‘മലപ്പുറം ജില്ലയില്‍ സയന്‍സ് സീറ്റുകള്‍ അധികമാണ്. കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സീറ്റുകളാണ് വേണ്ടത് എന്നായിരുന്നു കഴിഞ്ഞദിവസം മന്ത്രി പറഞ്ഞത്.

സയന്‍സ് ഗ്രൂപ്പ് അധികമാണ് എന്ന് മന്ത്രി പറയുമ്പോള്‍ മികച്ച മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അന്താളിച്ച് നില്‍ക്കുകയാണ്. എം.ബി.ബി.എസിനും എഞ്ചിനീയറിംഗിനും ചേരാന്‍ സയന്‍സ് ഗ്രൂപ്പ് നിര്‍ബന്ധമായതിനാല്‍ മികച്ച മാര്‍ക്ക് ലഭിച്ച പല വിദ്യാര്‍ത്ഥികളും സയന്‍സ് ഗ്രൂപ്പിന് മാത്രമാണ് അപേക്ഷിച്ചത്.

താല്‍ക്കാലികമായി ഹ്യൂമനിറ്റീസ്, കോമോഴ്സ് ഗ്രൂപ്പുകളില്‍ ചേര്‍ന്നവര്‍ സയന്‍സിലേക്ക് മാറാന്‍ കാത്തിരിക്കുകയാണ്. സയന്‍സ് ഗ്രൂപ്പ് തുടങ്ങുമ്പോള്‍ ലാബ് സൗകര്യം ഒരുക്കണം. ഇതിനുള്ള സാമ്പത്തിക ചെലവ് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അലോട്ട്മെന്റ് ലഭിച്ചത് മറ്റ് വിഷയങ്ങളില്‍ ആണെങ്കിലും സയന്‍സിലേക്ക് മാറാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എന്‍ട്രന്‍സ് പരിശീലനത്തിനും സയന്‍സ് ട്യൂഷനും പോകുന്നവരും ഉണ്ട്. മന്ത്രിയുടെ പ്രസ്താവനയോടെ ഈ കുട്ടികളെല്ലാം ആശങ്കയിലാണ്.

webdesk13: