തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ സ്കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പ്ലസ് വണ്‍ ക്ലാസുകളും ഓണ്‍ലൈനായി ആരംഭിക്കുവാന്‍ തീരുമാനം. പ്രവേശന നടപടികള്‍ ഏറെക്കുറെ അവസാനഘട്ടത്തിലെത്തിയ സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത്. രാവിലെ 9.30 മുതല്‍ 10.30 വരെ രണ്ട് ക്ലാസുകളായാണ് സംപ്രേഷണം.
ഇതോടെ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ വഴി പഠനം നടത്തും. പ്രീ പ്രൈമറി വിഭാഗങ്ങളിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. ഇത് പിന്നീട് ക്രമീകരിക്കും.
സമയലഭ്യത പ്രശ്നം ഉള്ളതിനാല്‍ ഹയർ സെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാവിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും സംപ്രേഷണം. മുഴുവന്‍ വിഷയങ്ങളും സംപ്രേഷണം ചെയ്യാന്‍ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയതായി സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.