പ്ലസ് വണ്‍ പ്രവേശനത്തിലെ കമ്മ്യൂണിറ്റി ക്വാട്ട അട്ടിമറിക്കെതിരെ എംഎസ്എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്‍ഡിഡി ഓഫീസ് ഉപരോധിച്ചു.മൂന്ന് മണിക്കൂറോളം ഉപരോധം തുടര്‍ന്നു.ശേഷം സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ്,ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് ,ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ്,ട്രഷറര്‍ ഷമീര്‍ പാഴൂര്‍,സാബിത് മായനാട് നൂറുധീന്‍ ചെറുവറ്റ,അജ്മല്‍ കൂനഞ്ചേരി, അനസ് വൈദ്യരങ്ങാടി, സല്‍മാന്‍ മായനാട്, ബിലാല്‍ അരക്കിണര്‍ തുടങ്ങിയ നേതാക്കളെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.
സംസ്ഥാനത്തെ ഹയര്‍സെക്കന്ററി പ്രവേശനത്തില്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ഗുരുതരമായ ക്രമക്കേടാണ് സംഭവിച്ചിരിക്കുന്നത്. മുഴുവന്‍ റഗുലര്‍ അലോട്‌മെന്റുകളും പൂര്‍ത്തിയായതിനുശേഷമാണ് കമ്മ്യൂണിറ്റി കോട്ടയിലേക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ അലോട്ട്‌മെന്റ് അവസാനിക്കും മുന്‍പ് ഇതിനു വിപരീതമായി കമ്മ്യൂണിറ്റി കോട്ടയിലേക്കുള്ള വിദ്യാര്‍ത്ഥികളെ തിരെഞ്ഞെടുത്തത് അനീതിയാണ് എന്നും അത് കൊണ്ട് പരിഹാരമെന്ന നിലയില്‍ ഇനി കമ്യൂണിറ്റി കോട്ടയില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും കൂടി മൂന്നാം അലോട്ട്‌മെന്റില്‍ അപേക്ഷിക്കാനുള്ള അവസരം ഉണ്ടാക്കണമെന്നും എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് ജന.സെക്രട്ടറി സ്വാഹിബ് മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.