X

പ്ലസ് വണ്‍: സ്‌കൂള്‍കോമ്പിനേഷന്‍ മാറ്റം രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുശേഷം

രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ ഈ മാസം 19ന്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് അപേക്ഷ ബുധനാഴ്ച സ്വീകരിച്ചതുടങ്ങും. അതനുസരിച്ചുള്ള പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ അത് വരെ മെറിറ്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ അവസരം നല്‍കും.

ചേര്‍ന്ന സ്‌കൂളില്‍ത്തന്നെ മറ്റൊരു വിഷയത്തിലേക്കു മാറാനും അപേക്ഷിക്കാം. മറ്റൊരു സ്‌കൂളില്‍ ഇഷ്ടവിഷയത്തിലേക്കു മാറുന്നതിന് അപേക്ഷിക്കാനും തടസ്സമില്ല. അപേക്ഷിക്കുന്ന സ്‌കൂളില്‍ സീറ്റൊഴിവുണ്ടാകണമെന്നില്ല. അവിടെനിന്ന് ആരെങ്കിലും സ്‌കൂള്‍ മാറിപ്പോവുകയാണെങ്കില്‍ ആ ഒഴിവിലേക്ക് അപേക്ഷകരെ പരിഗണിക്കും.

വിശദാംശങ്ങള്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അതുപരിശോധിച്ചുവേണം അപേക്ഷ നല്‍കേണ്ടത്. ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം വെള്ളിയാഴ്ച പൂര്‍ത്തിയായി.

webdesk14: