X

പ്ലസ് വണ്‍ അപേക്ഷ നാളെക്കൂടി; സമയം നീട്ടിനല്‍കി ഹൈക്കോടതി

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ ഉച്ചയ്ക്ക് മൂന്നിന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. നീട്ടിയ സമയ പരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ തുടര്‍ പഠനം നടത്താന്‍ സാധിക്കില്ല എന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

അതേസമയം അപേക്ഷ നല്‍കാനുള്ള സമയപരിധി അനന്തമായി നീട്ടികൊണ്ടു പോകുന്നതിന് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ല. അധ്യായന വര്‍ഷം താളം തെറ്റിക്കുമെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Chandrika Web: