പ്ലസ് വണ്‍ പ്രവേശന അപേക്ഷയില്‍ ട്രയല്‍ അലോട്ട്മെന്റ്ില് തിരുത്തല്‍ വരുത്താനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് 5 മണി വരെ നീട്ടി. ഇന്നു വൈകുന്നേരം വരെയായിരുന്നു തിരുത്തലുകള്‍ നടത്താനുള്ള സമയം ആദ്യം അനുവദിച്ചിരുന്നത്.
എന്നാല്‍ ഇന്ന് ഞായറാഴ്ച കൂടി ആയതോടെ കുട്ടികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീയതി നാളേക്ക് നീട്ടിയതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിക്കുന്നു.വെബ്സൈറ്റിലെ തകരാറുമൂലം ട്രെയില്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങളുടെ ഫലം നോക്കാന്‍ സാധിച്ചിരുന്നില്ല.ഇതും കൂടി കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ തീയതി നീട്ടാനുള്ള തീരുമാനം.