പ്ലസ് വണ്‍ രണ്ടാം ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് റിസല്‍ട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളില്‍ ജില്ല ജില്ലാന്തര സ്‌കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി കഴിഞ്ഞ ദിവസങ്ങളില്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്‌മെന്റ് റിസള്‍ട്ട് ആണ് പ്രസിദ്ധീകരിച്ചത്. ആകെ ലഭ്യമായ 24637 അപേക്ഷകളില്‍
കണ്‍ഫര്‍മേഷന്‍ പൂര്‍ത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്. റിസള്‍ട്ട് അനുസരിച്ച് ഓഗസ്റ്റ് 16ന് രാവിലെ 10 മുതല്‍ പ്രവേശനം നടക്കും.
ഔദ്യോഗിക വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസല്‍ട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ ചെയ്ത് കൊടുക്കേണ്ടതും ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രിന്റൗട്ട് എടുത്ത് നല്‍കേണ്ടതുമാണ്.
അതേസ്‌കൂളില്‍ കോമ്പിനേഷന്‍ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്‌മെന്റ് ലെറ്റര്‍ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസ്സലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂള്‍ കോഴ്‌സില്‍ ഓഗസ്റ്റ് 16 ന് രാവിലെ 10 മണി മുതല്‍ ഓഗസ്റ്റ് 17ന് വൈകിട്ട് 4 മണിക്കുള്ളില്‍ പ്രവേശനം നേടേണ്ടതാണ്.