പ്ലസ് വണ്‍ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മറ്റ് ജില്ലകളിലെ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ മതിയായ പ്ലസ് വണ്‍ സീറ്റ് നല്‍കാത്തതിന്റെ പേരില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
പ്ലസ് വണ്‍ പ്രവേശനത്തിന് 4,59,330 അപേക്ഷകരാണ് ആകെയുള്ളത്. ഗവണ്‍മെന്റ്, എയിഡഡ് സീറ്റുകളുടെ 3,70,590 ആണ്. വി.എച്ച്.എസ്.ഇ 33,030. അണ്‍ എയിഡഡ് 54,585. ആകെ സീറ്റുകള്‍ 4,58,205 ആണ്. ആകെ അപേക്ഷക 4,59,330 ആണ്.
മലപ്പുറത്ത് 80,922 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. സര്‍ക്കാര്‍, എയിഡഡ് സീറ്റുകള്‍ 55,590 ആണുള്ളത്. അണ്‍ എയിഡഡ് സീറ്റുകള്‍ 11,286 ആണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2,820 ഉം, അണ്‍ എയിഡഡില്‍ ഒരാള്‍ പോലും ചേരുന്നില്ലാ എങ്കില്‍ ഇനി വേണ്ട സീറ്റുകള്‍ 22,512 ആണ്. അണ്‍ എയിഡഡ് കൂടി പരിഗണിക്കുകയാണെങ്കില്‍ 11,226 സീറ്റുകള്‍ വേണം.