X

പ്ലസ് വണ്‍: സപ്ലിമെന്ററി അലോട്‌മെന്റില്‍ മലപ്പുറം ജില്ലയില്‍ 13,705 പേര്‍ പുറത്ത്

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക പുറത്തുവന്നപ്പോള്‍ മലപ്പുറം ജില്ലയില്‍ സീറ്റ് കിട്ടാതെ 13,705 കുട്ടികള്‍ പുറത്ത്. സപ്ലിമെന്ററി അലോട്‌മെന്റിലേക്ക് 19,710 പേരാണ് ആകെ അപേക്ഷിച്ചത്. ഇതില്‍ 19,659 പേരുടെ അപേക്ഷ സ്വീകരിച്ചു. അലോട്‌മെന്റ് കിട്ടിയത് 6,005 പേര്‍ക്ക് മാത്രമാണ്. ഇതോടെ സപ്ലിമെന്ററി ഘട്ടത്തിലെങ്കിലും സീറ്റ് കിട്ടുമെന്ന് പ്രതീക്ഷ പതിനായിരത്തിലധികം കുട്ടികള്‍ക്ക് നിരാശരായിരിക്കുകയാണ്.

ഇനി ജില്ലയില്‍ നാല് മെറിറ്റ് സീറ്റുകളേ ഒഴിവുള്ളൂ. സപ്ലിമെന്ററി അലോട്ട്‌മെന്റ് ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ സീറ്റുകള്‍ ഒഴിവുള്ളത് മലപ്പുറത്താണ്. ഈ നാലിന് പുറമേ ജില്ലയില്‍ ഇനി മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് മേഖലകളില്‍ മാത്രമാണ് സീറ്റകള്‍ ഒഴിവുള്ളത്. അവിടെ കൂടുതല്‍ പണം മുടക്കി പഠിക്കേണ്ടിവരും. മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് മേഖലകളിലായി 13,056 സീറ്റുകളാണ് ഒഴിവുള്ളത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ 3,184, അണ്‍ എയ്ഡഡില്‍ 9,872.

webdesk14: