X

ഭാര്യയുടെ സമ്മതമില്ലാതെ വിവാഹ സ്വര്‍ണം പണയം വെച്ചു; ഭര്‍ത്താവിന് വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി

വിവാഹത്തിന് ഭാര്യക്ക് ലഭിച്ച സ്വര്‍ണം ഭാര്യയുടെ സമ്മതമില്ലാതെ ഭര്‍ത്താവ് പണയം വെച്ചതില്‍ വിചാരണ കോടതി വിധിച്ച ശിക്ഷ ശരിവെച്ച് ഹൈകോടതി. ആറ് മാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ഇതിനെതിരെ കാസര്‍കോട് സ്വദേശി നല്‍കിയ പുനഃപരിശോധനാ ഹരജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

2009ലായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍തൃമാതാവ് സമ്മാനമായി നല്‍കിയ സ്വര്‍ണം ബാങ്ക് ലോക്കറില്‍ വെക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ ഹരജിക്കാരന്‍ ഈ സ്വര്‍ണ്ണം സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയം വെച്ചു. ഇത് മനസ്സിലാക്കിയ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

ക്രിമിനല്‍ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഭര്‍ത്താവിനെതിരെ ചുമത്തിയിരുന്നത്. ഇതില്‍ വിശ്വാസവഞ്ചനാ കുറ്റം നിലനില്‍ക്കുമെന്ന മജിസ്‌ട്രേട്ട് കോടതിയുടെയും സെഷന്‍സ് കോടതിയുടെയും കണ്ടെത്തല്‍ ഹൈകോടതി ശരിവെച്ചു. വിചാരണ കോടതിക്ക് തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്നും വിധിച്ചു.

 

webdesk17: