ഉത്തര്‍പ്രദേശിലെ സ്കൂളുകളില്‍ ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യൂപിയിലെ സോന്‍ബദ്രയിലുള്ള ഒരു സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഒരാള്‍ ഹിന്ദുരാഷ്ട്രനിര്മാണത്തെപറ്റി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ എടുത്തകൊടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഹിന്ദു രാഷ്ട്രനിര്മിതികായി വിദ്യാര്‍ത്ഥികളോട് പോരാട്ടം നടത്താനും മരിക്കാനും ആവശ്യമെങ്കില്‍ കൊല്ലാനും സജ്ജരാവണമെന്നുമാണ് പ്രതിജ്ഞയില്‍ പറയുന്നത്. യാതൊരു കാരണവശാലും ഇതില്‍ നിന്ന് നാം പുറംതിരിയില്ലെന്നും എത്ര ത്യാഗം സഹിച്ചും നമ്മള് ഇതിനായി പൊരുതുമെന്നും പറയുന്നുണ്ട്.
വീഡിയോ സന്ദേശങ്ങള്‍ പ്രചരിച്ചത്തിന് പിന്നാലെ സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് വേണ്ടി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം യു.പിയില്‍ തന്നെ മറ്റൊരു വിദ്യാലയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സമാനമായ പ്രതിജ്ഞ ചൊല്ലിക്കൊടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.