X
    Categories: indiaNews

ശിക്ഷിക്കപ്പെട്ടയുടന്‍ ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടയുടന്‍ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി.സാമൂഹിക പ്രവര്‍ത്തക ആഭ മുരളീധരനാണ് പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പിന്റെ സാധുതയേയും ഹരജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്.

ജനപ്രാതിനിധ്യ നിയത്തിലെ 8(3) വകുപ്പ് പ്രകാരം ക്രിമിനല്‍ കേസുകളില്‍ രണ്ടോ അതിലധികമോ വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെടുന്ന ജനപ്രതിനിധികള്‍ അയോഗ്യരാക്കപ്പെടും. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 499 വകുപ്പ് (മാനനഷ്ടകേസുകള്‍ ക്രിമിനല്‍ക്കുറ്റമാക്കുന്ന വകുപ്പ്) പ്രകാരം രണ്ടുവര്‍ഷംവരെ തടവുശിക്ഷക്ക് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനെ അയോഗ്യരാക്കുന്ന നടപടി ജനപ്രതിനിധിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ജനപ്രതിനിധികളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് ഇത് തടസ്സമാകുന്നതായും ഹരജിയില്‍ പറയുന്നു.

 

webdesk14: