X

പരമ്പരാഗത ആചാരമെന്ന് ഹരജി; കോഴിയിറച്ചി വഴിപാട് തടയരുതെന്ന് ഹൈക്കോടതി

സ്വകാര്യ ക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി വഴിപാട് നല്‍കുന്നതിനെ തടയരുതെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശിനിയായ പുഷ്പലത നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.  തറവാട് വീടിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തില്‍ നടത്തുന്ന ആചാരത്തെ തടയേണ്ടതില്ലെന്ന് ജസ്റ്റിസ് ടെന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി സംഭവസ്ഥലത്ത് ക്രമസമാധാനം ഉറപ്പാക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കുടുംബക്ഷേത്രങ്ങളില്‍ വേവിച്ച പൂവന്‍കോഴിയുടെ ഇറച്ചി വഴിപാടായി നല്‍കുന്നത് പരമ്പരാഗതമായ ആചാരമാണെന്നാണ് ഹരജിക്കാരിയുടെ വാദം. എന്നാല്‍ ഇതിനെതിരെ ഹരജിക്കാരിയുടെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരംഗം കോഴിക്കോട് ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കുകയുണ്ടായി.
തുടര്‍ന്ന് വേവിച്ച ഇറച്ചി വഴിപാടായി നല്‍കുന്നതിന് ആര്‍.ഡി.ഒ വിലക്കേര്‍പ്പെടുത്തി. ഇതിന് പിന്നാലെയാണ് ഹരജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.

webdesk13: