X
    Categories: MoreViews

രാഹുലിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

 

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എസ്പിജി സുരക്ഷ നിരസിച്ചെന്നാരോപിച്ച് നല്‍കിയ ഹര്‍ജി നിരസിച്ച് ഡല്‍ഹി ഹൈക്കോടതി. അദ്ദേഹം എസ്പിജി സുരക്ഷ നിരസിച്ച് സ്വയം അപകടത്തിലേക്ക് ചാടുകയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
തുഹിന്‍ എ സിന്‍ഹയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ സുരക്ഷാ കാര്യത്തില്‍ തങ്ങള്‍ക്ക് നിലപാട് കൈക്കൊള്ളാനാവില്ലെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മീത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍രടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ നടപടി കൈക്കൊള്ളേണ്ടത് സര്‍ക്കാരാണെന്നും ബെഞ്ച് പറഞ്ഞു. എന്നാല്‍ രാഹുലിന്റെ സുരക്ഷയില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും സുരക്ഷാ സംവിധാനങ്ങളെ അദ്ധേഹം നിരസിച്ചതായും കേന്ദ്ര ഉപദേശ്ടാവ് അനില്‍ സോണി പറഞ്ഞു. അദ്ദേഹത്തിന് എന്തെങ്കിലും അപായം സംഭവിച്ചാല്‍ സര്‍ക്കാര്‍ ഉത്തരവാദിത്തമേല്‍ക്കേണ്ടി വരുമെന്നും സോണി കൂട്ടിച്ചേര്‍ത്തു.
ആഗസ്തില്‍ ഗുജറാത്തിലെ ദുരന്ത ബാധിത പ്രദേശങ്ങല്‍ സന്ദര്‍ശിക്കുന്നതിനിടെ രാഹുലിന്റെ കാറിനു നേരെ കല്ലേറു നടന്നിരുന്നു. രാഹുല്‍ സുരക്ഷാ പ്രോട്ടോകോള്‍ പിന്‍തുടരാതെയാണ് വിദേശ പര്യടനം നടത്തുന്നതെന്നും ആരോപണമുണ്ട്.

chandrika: