X
    Categories: tech

ഇന്‍സ്റ്റഗ്രാമും വാട്‌സ് ആപ്പും വിറ്റേക്കാം!; സക്കര്‍ബര്‍ഗ് കുടുങ്ങി!

അമേരിക്കന്‍ സര്‍ക്കാരും 48 സ്‌റ്റേറ്റുകളും സമാന്തര ആന്റിട്രസ്റ്റ് കേസുകള്‍ സമൂഹമാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്കിനെതിരെ നില്‍കിയിരിക്കുകയാണ്.ഒരു മത്സരത്തിനും അവസരം നല്‍കാതെ എതിരാളികളെ പണവും ശക്തിയുമുപയോഗിച്ച് ഇല്ലാതാക്കുന്ന രീതിയിലൂടെ ഫെയ്‌സ്ബുക് സമൂഹമാധ്യമങ്ങളുടെ ഇടയില്‍ സ്വേച്ഛാധിപ്ത്യപരമായ പെരുാമാറ്റമാണ് നടത്തുന്നത് എന്നാണ് ആരോപണം. ഒരിക്കല്‍ തങ്ങളുടെ എതിരാളികളായി വളര്‍ന്നു വരാന്‍ സാധ്യതയുണ്ടായിരുന്ന വാട്‌സാപിനെയും ഇന്‍സ്റ്റഗ്രാമിനെയും ഏറ്റെടുത്ത് അവയുടെ വെല്ലുവിളി ഇല്ലാതാക്കി തുടങ്ങിയതടക്കമുള്ള ആരോപണങ്ങളാണ് കമ്പനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ഈ മൂന്നു കമ്പനികളുടെയും ഉപയോക്താക്കളുടെ ഡേറ്റ ഒരുമിപ്പിക്കുക വഴിയും കമ്പനി അപാര കരുത്ത് ആര്‍ജ്ജിച്ചു എന്നും പറയുന്നു. അടുത്ത കാലം വരെ ഫെയ്‌സ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും വാട്‌സാപിനെയും മൂന്നു കമ്പനികളായി അവയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ തുടരാന്‍ അനുവദിച്ചേക്കും എന്നാണ് കേട്ടുവന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വാട്‌സാപും ഇന്‍സ്റ്റഗ്രാമും വില്‍ക്കാന്‍ സക്കര്‍ബര്‍ഗ് തയാറായേക്കുമെന്നു കേള്‍ക്കുന്നു.

അമേരിക്കയില്‍ ഫെഡറല്‍ ട്രെയ്ഡ് കമ്മിഷനും അഥവാ എഫിടിസിയും 48 സ്റ്റേറ്റ്‌സും ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി ശുപാര്‍ശ ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചതോടെ ഫെയ്‌സ്ബുക്കിന്റെ ഷെയറുകള്‍ ഇടിഞ്ഞു. ന്യൂ യോര്‍ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിന്റെ നേതൃത്വത്തിലുളള കൂട്ടായ്മയാണ് കമ്പനിക്കെതിരെയുള്ള സംയുക്ത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമൂഹ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് എതിരാളികള്‍ വളരുന്നില്ല എന്ന് ഫെയ്‌സബുക് ഉറപ്പാക്കുകയായിരുന്നു എന്നാണ് അവര്‍ ഉയര്‍ത്തുന്ന കടുത്ത ആരോപണം.

ഫെയ്‌സ്ബുക്കിന്റെ പെരമാറ്റം തങ്ങള്‍ക്കെതിരെയുള്ള മത്സരങ്ങളെ ഇല്ലാതാക്കുന്ന രീതിയിലാണെന്നാണ് എഫ്ടിസി സമര്‍പ്പിച്ച പരാതിയില്‍ പറുന്നത്. ഇതിലൂടെ ഉപയോക്താക്കള്‍ക്കും മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏതെങ്കിലും സേവനം ഉപയോഗിക്കേണ്ടതായി വരുന്നു. മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരമില്ല. സമൂഹ മാധ്യമരംഗത്തെ ഒരു കമ്പനിക്ക് പരസ്യം നല്‍കാന്‍ തീരുമാനിക്കുന്ന ഒരാള്‍ക്ക് ഫെയ്‌സ്ബുക്കിനു നല്‍കി മടങ്ങാനേ സാധിക്കൂ. എതിരാളികളുണ്ടെങ്കില്‍ മാത്രമെ മറ്റു നിരക്കുകള്‍ ഉണ്ടാകൂ. ഏകദേശം ഒരു പതിറ്റാണ്ടായി ഫെയ്‌സ്ബുക് തങ്ങളുടെ മേല്‍ക്കോയ്മ ദുരുപയോഗം ചെയ്ത് ചെറിയ എതിരാളികളെ ഇല്ലാതാക്കി. എവിടെയെങ്കിലും തങ്ങള്‍ക്കെതിരെ മത്സരമുണ്ടാകുന്നുണ്ടോ എന്നു മണത്തു നോക്കി അത് ഇല്ലായ്മ ചെയ്തു വന്നു. ഇതെല്ലാം സാധാരണ ഉപയോക്താക്കള്‍ക്ക് ദോഷകരമായിരുന്നു എന്നും ലെറ്റീഷ്യ റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു.

എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ അഭിഭാഷക ജെനിഫര്‍ ന്യൂസ്റ്റെഡ് ഇതെല്ലാം തള്ളിക്കളയുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമും, വാട്‌സാപും ഫെയ്‌സ്ബുക് വാങ്ങിയതില്‍ തെറ്റുണ്ടോ എന്നു വിലയിരുത്തി വരികയായിരുന്നു. എന്നാല്‍, പുതിയ നീക്കം ഇതു നടത്തിയിരുന്ന ഉദ്യോഗസ്ഥരുടെ മനസില്‍ സംശയം പാകുന്നുവെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍, സംയുക്തമായി നല്‍കിയിരിക്കുന്ന കേസില്‍ നിരവധി ആരോപണങ്ങളാണുള്ളത്. ഇവ കോടതിയില്‍ തെളിയിക്കാനായാല്‍ ഫെയ്‌സ്ബുക് വാട്‌സാപ്പും, ഇന്‍സ്റ്റഗ്രാമും വില്‍ക്കേണ്ടതായി വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്.

Test User: