X
    Categories: Newsworld

ചെടികള്‍ സംസാരിക്കുമെന്ന് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍; സമ്മര്‍ദം വരുമ്പോള്‍ കരയും

ചെടികള്‍ സംസാരിക്കുമെന്ന കണ്ടെത്തലുമായി ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും മാത്രമല്ല ചെടികള്‍ സംസാരിക്കുകയും ചെയ്യുമെന്നാണ് ഇവരുടെ പുതിയ കണ്ടെത്തല്‍. ചെടികള്‍ സമ്മര്‍ദത്തില്‍ ആകുമ്പോള്‍ അവ കരയുന്നതുപോലെ ശബ്ദമുണ്ടാക്കും. മനുഷ്യരുടേതിന് സമാനമായ ഉച്ചതയിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവൃത്തി കൂടുതലായതിനാല്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ല.

ഒരു വീട്ടിലെ അക്വേട്ടിക് ചേംബറിലുള്ള തക്കാളി, പുകയില ചെടികളുടെ വളര്‍ച്ചാ ഘടകങ്ങള്‍ നിരീക്ഷിക്കുന്നതിനിടെയാണ് ചെടികളില്‍ നിന്നുള്ള അള്‍ട്രാസോണിക് ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

webdesk14: