X
    Categories: indiaNews

വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ

എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ കമ്പനിക്ക് 30 ലക്ഷം രൂപ പിഴയിട്ടു. നവംബര്‍ 26ന് നടന്ന സംഭവം പൊലീസില്‍ നല്‍കാതിരിക്കുകയും യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തതിനാണ് പിഴ. വിശദീകരണം കേട്ട ശേഷമാണ് ശിക്ഷ. പൈലറ്റിന് മൂന്നുമാസത്തെ വിലക്കും ഡയറക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ടാറ്റാ യാണ് എയര്‍ഇന്ത്യയുടെ നിലവിലെ ഉടമകള്‍. സംഭവത്തില്‍ പ്രതിയെ പപൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാണ്. ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിന് ശേഷം നാലുമാസം രണ്ടുമാസം കഴിഞ്ഞാണ് പിടികൂടിയത്. വയോധികക്ക് മേല്‍ ന്യൂയോര്‍ക്ക് -ഡല്‍ഹി വിമാനത്തില്‍വെച്ച് മദ്യപിച്ച് മൂത്രമൊഴിക്കുകയായിരുന്നു. അതേസമയം വയോധിക സ്വയം മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രതി കോടതിയില്‍ വാദിക്കുന്നത്. പ്രമുഖ മുംബൈ വ്യവസായിയാണ് പ്രതി ശങ്കര്‍മിശ്ര. ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. വെല്‍സ് ഫാര്‍ഗോ കമ്പനിയുടെ ഉടമയാണിയാള്‍.

Chandrika Web: