Categories: Newsworld

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് അപകടം; 20 പേര്‍ മരിച്ചു

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്നുണ്ടായ അപകടംത്തില്‍ 20 പേര്‍ മരിച്ചു. ചൈനീസ് ഓയില്‍ കമ്പനിയുടെ ചെറു ചാര്‍ട്ടേര്‍ഡ് വിമാനമാണ് തകര്‍ന്നത്. മരിച്ചവരില്‍ ഇന്ത്യക്കാരനുമുണ്ടെന്നാണ് വിവരം.
രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 21പേരാണ് അപകടത്തില്‍പ്പെട്ട് വിമാനത്തിലുണ്ടായിരുന്നത്. ഒരാള്‍ രക്ഷപ്പെട്ടു. ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയായിരുന്നു അപകടം സംഭവിച്ചത്.

ദക്ഷിണ സുഡാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിന് പറക്കുന്നതിനിടെയാണ് വിമാനം തകര്‍ന്നത്. വിമാനത്താവളത്തില്‍ നിന്ന് 500 മീറ്റര്‍ അകലെയാണ് വിമാനം തകര്‍ന്നത്. വിമാനാപകടത്തില്‍പ്പെട്ടവര്‍ ജിപിഒസിയിലെ ജീവനക്കാരാണ്. 16 ദക്ഷിണ സുഡാനികളും രണ്ട് ചൈനീസ് പൗരന്മാരും 1 ഇന്ത്യക്കാരനുമായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം അപകടകാരണം വ്യക്തമല്ല. തെക്കന്‍ സുഡാന്‍ സ്വദേശിയായ എന്‍ജിനിയര്‍ രക്ഷപ്പെട്ടു. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജോലി സ്ഥലത്ത് 28 ദിവസത്തെ തുടര്‍ച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം അവധിക്കു പോവുകയായിരുന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

 

webdesk17:
whatsapp
line