ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായി ഹര്‍പാല്‍ രണ്‍ധാവയും മകന് അമേറും സിംബാബ്വയില് ഉണ്ടായ വിമാന അപകടത്തില്‍ മരിച്ചു. കഴിഞ്ഞ മാസം 29ന് ഉണ്ടായ അപകടത്തില്‍ ആറു പേര് മരിച്ചിരുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറന്‍ സിംബാബ്വയിലെ ഒരു വജ്രഖനിക്ക് സമീപം തകര്‍ന്നു വീണാണ് ദാരുണമായ സംഭവം ഉണ്ടായത്.
ഖനന കമ്പനിയായ റിയോസ്മിന്റെ ഉടമയാണ് ഹര്‍പാല്‍ രന്ദാവ. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെസ്ന 26 വിമാനത്തിലാണ് ഇദ്ദേഹവും മകനും യാത്ര ചെയ്തിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടുവെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം.