പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു മരണം
വാഷിങ്ടണ്‍: അമേരിക്കയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു.
ഇന്ത്യയില്‍ നിന്നുള്ള നിഷ സേജ്‌വാള്‍ (19), ജോര്‍ജ്ജ് സാന്‍ചെസ് (22), റാല്‍ഫ് നൈറ്റ് (72), കാര്‍ലോസ് ആല്‍ഫ്രഡോ സാനെറ്റി സ്‌കാര്‍പാതി (22) എന്നിവരാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആല്‍ഫ്രെഡോയുടെ വിവരം അറിവായിരുന്നില്ല. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവിലാണ് ഇയാളുടെ മൃതദേഹം കണ്ടെടുത്തത്.
മിയാമിയിലെ ഡിയാന്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റ് സ്‌കൂളിലെ പൈപ്പര്‍ പിഎ-34, സെസ്‌ന 172 വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
മിയാമിക്കടുത്ത് വെച്ച് പരിശീലന പറക്കലിനിടെ നിയന്ത്രണം വിട്ട് രണ്ടു വിമാനങ്ങളും കൂട്ടിയിടിക്കുകയായിരുന്നു.
രണ്ടു വിമാനങ്ങളും നിയന്ത്രിച്ചിരുന്നത് ട്രെയിനികളായിരുന്നുവെന്നാണ് വിവരം. രണ്ടു പേരുടെ മൃതദേഹങ്ങള്‍ തകര്‍ന്ന വിമാനത്തിന് അകത്തു നിന്നും മൂന്നാമത്തെയാളുടെ മൃതദേഹം തകര്‍ന്ന രണ്ടാമത്തെ വിമാനത്തിന് സമീപത്തുമായാണ് കണ്ടെത്തിയത്.