ടെഹ്‌റാന്‍: ഇറാനില്‍ 66 പേരുമായി പോയ വിമാനം തകര്‍ന്നുവീണു. ടെഹ്‌റാനില്‍ നിന്ന് യെസൂജിലേക്ക് പോയ എറ്റിആര്‍72 വിമാനമാണ് തകര്‍ന്ന് വീണത്. സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. 66 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.
പറന്നുയര്‍ന്ന് 20 മിനിറ്റുശേഷമായിരുന്നു വിമാനം തകര്‍ന്നുവീണത്. അതേസമയം, മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടത്തില്‍ ആരെങ്കിലും മരിച്ചോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ വിമാനമാണോ അതോ ഇറാനിലൂടെ പറന്ന മറ്റേതങ്കിലും രാജ്യത്തിന്റെ വിമാനമാണോ ഇതെന്ന് വ്യക്തമായിട്ടില്ല. നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സന്ദര്‍ശനം ചുരുക്കി ഇന്ന് തന്നെ ഇറാനിലേക്ക് മടങ്ങിയേക്കും.