X

നെല്ലിന്റെ സംഭരണ വില നൽകാതെ സർക്കാർ ;കർഷകദിനം കണ്ണിർദിനമായി ആചരിക്കാനൊരുങ്ങി പാലക്കാട്ടെ കർഷക കൂട്ടായ്മ

നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് സംഭരണ വില നൽകാത്തതിൽ പ്രതിഷേധിച്ച് കർഷകദിനം കണ്ണിർദിനമായി ആചരിക്കാനൊരുങ്ങി പാലക്കാട്ടെ കർഷക കൂട്ടായ്മ.കുഴൽമന്ദം ബ്ലോക്കിന്റെ കീഴിലുള്ള കുഴൽമന്ദം, കുത്തനൂർ, മാത്തൂർ, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, കണ്ണാടി, തേങ്കുറിശ്ശി എന്നീ കൃഷിഭവൻ പരിധിയിൽ വരുന്ന 230 ഓളം വരുന്ന പാടശേഖരസമിതികൾ ചേർന്ന് രൂപീകരിച്ച “കുഴൽമന്ദം ബ്ലോക്ക് പാടശേഖരസമിതി കോ- ഓർഡിനേഷൻ കമ്മിറ്റി”യുടെ നേതൃത്വത്തിലാണ് കർഷകദിനം കണ്ണീർ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് .

അന്ന് രാവിലെ 10 മണിക്ക് കുഴൽമന്ദം ജംഗ്ഷനിൽ നിന്ന് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ (കുളവൻമുക്കിൽ) പ്രവർത്തിക്കുന്ന കുഴൽമന്ദം കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫീസിലേക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽകർഷകർ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.സമരം നെൽകതിർ അവാർഡ് ജേതാവ് ശ്രീ. കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 80% വരുന്ന കർഷകർക്ക് സംഭരണ വില നൽകാതെ സർക്കാർ നിരന്തരം കർഷകരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.എ.വേണുഗോപാൽ, എം.സി. മുരളിധരൻ, പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, സി.രാമചന്ദ്രൻ എന്നിവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

webdesk15: