X

എസ്.എസ്.എല്‍.സി പരീക്ഷക്ക് കൂട്ട കോപ്പിയടി; കൂട്ടുനിന്ന 16 അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കര്‍ണാടകയിലെ ഗവ.ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി. കലബുറഗി ജില്ലയിലെ അഫ്‌സല്‍പുര്‍ താലൂക്കിലെ ഗൊബ്ബരു വില്ലേജിലുള്ള സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ മൂന്നിന് നടന്ന കണക്ക് പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടമാായി കോപ്പിയടിക്കാന്‍ കൂട്ടുനിന്നതിനാണ് നടപടി. തെരഞ്ഞെടുപ്പ് പരിശോധയുടെ ഭാഗമായി പോകുകയായിരുന്ന പൊലീസ് സൂപ്രണ്ട് ഇഷ പന്ത് സ്‌കൂളിനടുത്ത് ആള്‍ക്കൂട്ടം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പരിശോധിക്കുകയായിരുന്നു.

പരീക്ഷ ഹാളിന്റെ പരിസരത്ത് പുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളും കോപ്പിയടിക്ക് ഉപയോഗിച്ച നോട്ടുകളും കണ്ടെത്തി. ഇതോടെയാണ് പരീക്ഷ നടത്തിപ്പില്‍ പരീക്ഷകേന്ദ്രം ചീഫ് സൂപ്രണ്ടിന്റെയും കസ്റ്റോഡിയന്റെയും റീജനല്‍ വിജിലന്‍സ് സ്‌ക്വാഡിന്റെയും വീഴ്ച ബോധ്യമായതും നടപടിയെടുത്തതും. പ്രാധാനാധ്യാപകന്‍ ഗൊല്ലളപ്പ ഗുരുപ്പ, അധ്യാപകരായ ഭീമശങ്കര്‍ മഡിവാള്‍, രവീന്ദ്ര, ദേവീന്ദ്രപ്പ യരഗല്‍, അനിത, നാഗ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

webdesk13: