ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരന്‍ ചേതന്‍ഭഗത് തന്റെ പുസ്്തകത്തില്‍ നിന്ന് കോപ്പിയടിച്ചുവെന്ന ആരോപണവുമായി എഴുത്തുകാരി അന്‍വിത ബാജ്‌പേയി. വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന ചേതന്‍ ഭഗതിന്റെ പുസ്തകത്തിലാണ് തന്റെ പുസ്തകത്തില്‍ നിന്നുമെടുത്ത ഭാഗങ്ങളുള്ളതെന്ന് എഴുത്തുകാരി ഫേസ്ബുക്ക പോസ്റ്റില്‍ പറഞ്ഞു.
ചേതന്‍ ഭഗതിന്റെ വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന പുസ്തകത്തിലെ കഥാപാത്രങ്ങള്‍, സ്ഥലങ്ങള്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എ്ന്നിവ തന്റെ പുസ്്്തകമായ ലൈഫ്, ഓഡ്‌സ്, ആന്‍ഡ് എന്‍ഡില്‍നിന്ന ്പകര്‍ത്തിയതാണെന്നാണ് ആരോപണം. പരാതിയെത്തുടര്‍ന്ന് വണ്‍ ഇന്ത്യന്‍ ഗേളിന്റെ വില്‍പ്പന നിരോധിച്ച് ബംഗളൂരു കോടതി താല്‍ക്കാലിക ഇത്തരവ് പുറപ്പെടുവിച്ചതായും അന്‍വിത ബാജ്‌പേയി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2014ലെ ബംഗളൂരു ലിറ്റററി ഫെസ്റ്റിവലില്‍ വെച്ചാണ് ചേതന്‍ ഭഗവതിന് തന്റെ പുസ്തകം നല്‍കിയതെന്നും എഴുത്തുകാരി പറഞ്ഞു. വണ്‍ ഇന്ത്യന്‍ ഗേള്‍ എന്ന പുസ്തകം സ്ഥിരമായി പിന്‍വലിക്കുന്നതിനും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടും കോടതിയെ സമീപിക്കുമെന്നും അന്‍വിത പറഞ്ഞു.