നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനു മുമ്പേ കൊക്കക്കോളയുടെ ഭൂമി സര്‍ക്കാര്‍ മറ്റൊരു കമ്പനിക്ക് കൈമാറാന്‍ ശ്രമിക്കുന്നത് ആദിവാസികളോടുള്ള വഞ്ചനയാണെന്ന് പ്ലാച്ചിമട സമരസമിതിയും ഐക്യദാര്‍ഢ്യ സമിതിയും സംയുക്തമായി ആരോപിച്ചു. െ്രെടബ്യൂണല്‍ സ്ഥാപിക്കാനുള്ള പുതിയബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ പാസ്സാക്കി നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാണ് സമിതിയുടെ ആവശ്യം.
െ്രെടബ്യൂണല്‍ നടപടിക്രമങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കാന്‍ കൊക്കക്കോള തയ്യാറാവുന്നില്ലെങ്കില്‍ ജപ്തി നടപടിക്ക് വിധേയമാക്കേണ്ടതാണ് ഈ ഭൂമിയും കെട്ടിടങ്ങളും. അത് മുന്‍കൂട്ടി കയ്യൊഴിഞ്ഞ് നഷ്ടപരിഹാര പ്രശ്‌നത്തില്‍ നിന്ന് തടിയൂരാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് സമിതി കൂട്ടിച്ചേര്‍ത്തു.
എസ്.സി, എസ്.ടി പീഢന നിരോധന നിയമപ്രകാരം കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടിക്ക് വിധേയമാക്കേണ്ട കമ്പനിയുമായി ഒത്തുകളിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട നഷ്ടപരിഹാരം തടയാനുള്ള രഹസ്യ നീക്കമാണോ സര്‍ക്കാര്‍ നടത്തുന്നത് എന്ന് സംയുക്ത സമിതി സംശയം പ്രകടിപ്പിച്ചു. െ്രെടബ്ല്യൂണല്‍ ബില്‍ നിയമമാക്കി നഷ്ടരിഹാരം ലഭ്യമാക്കുന്നതു വരെ കൊക്ക കോളയുടെ പ്ലാച്ചിമട ഭൂമി കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത് എന്ന് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ കോളയുടെ ഭൂമി ജനങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും സമിതി പ്രഖാപിച്ചു.