ആരാധനാലയങ്ങളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നതിന് കുട്ടികളെ ഉപയോഗിക്കുന്നതായി പരാതി ലഭിച്ചാല്‍ അടിയന്തര നിയമനടപടി സ്വീകരിക്കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇക്കാര്യത്തില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍, അംഗങ്ങളായ ബബിത. ബി, സി. വിജയകുമാര്‍ എന്നിവരുടെ ഫുള്‍ ബഞ്ച് ഉത്തരവായി.
കുട്ടികളുടെ സമഗ്ര വികസനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശികതലത്തില്‍ കലാ-കായിക സാംസ്‌കാരിക സംരംഭങ്ങള്‍ സജീവമാക്കാനും നടപടി സ്വീകരിക്കണം. കുട്ടികളില്‍ മതേതരവും, ശാസ്ത്രീയവുമായ അവബോധം സൃഷ്ടിക്കുന്നതിന് ആവശ്യമായ പാഠ്യപദ്ധതികള്‍ക്ക് രൂപം നല്‍കാനും സംസ്ഥാന പോലീസ് മേധാവിക്കും, വനിതാ-ശിശു വികസന വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നര്‍ദ്ദേശം നല്‍കി. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടി 60 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും നിര്‍ദ്ദേശം നല്‍കി.