ഭിന്നശേഷി സംവരണം നാല് ശതമാനം നടപ്പാക്കുന്നതിന് വേണ്ടി മുസ്ലിം സംവരണം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിനോട് എതിർപ്പില്ല. എന്നാൽ അത് മുസ്ലിം സംവരണം ഇല്ലാതാക്കിയാവരുത്. എല്ലാവർക്കും അവരുടെ അവകാശങ്ങൾ ഉറപ്പ് വരുത്താൻ സർക്കാർ തയ്യാറാവണം. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നിഷേധിക്കരുത്. സാമൂഹ്യ നീതി അട്ടിമറിക്കരുത്. സർക്കാർ ഈ നീക്കത്തിൽനിന്ന് പിന്മാറാത്ത പക്ഷം മുസ്ലിംലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.