ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് ബിജെപി ‘ബാക് ഡോർ എൻട്രി’ക്കാണ് ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയാണ് കാണുന്നത്.
തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിന്റെ ബില്ലുകൾ ശരിയായ കാരണമില്ലാതെ ഗവർണർമാർ ഒപ്പിടാതെയിരിക്കുന്നത് തെറ്റാണ്. ഇത് ലീഗ് മുമ്പും പറഞ്ഞിട്ടുണ്ട്. ഗവർണർമാർ ഭരണം നടത്തുന്നത് ശരിയല്ല. തെരഞ്ഞെടുത്ത സർക്കാരുകളാണ് ഭരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.