ശശിക്കെതിരായ ലൈംഗിക പീഡന പരാതി; കര്‍ശന നടപടിയുണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് സി.പി.എം വൃത്തങ്ങങ്ങളില്‍ നിന്നും വിവരം. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ പാര്‍ട്ടി ചുമതലകളില്‍ സജീവമാകേണ്ടെന്ന് പി.കെ ശശിക്ക് നിര്‍ദേശം നല്‍കിയതായാണ് കേന്ദ്ര നേതാക്കള്‍ നല്‍കുന്ന സൂചന. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എന്ന നിലക്കുള്ള ചുമതയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി അന്വേഷണ കമ്മീഷന്‍ ഉടന്‍ രേഖപ്പെടുത്തും. അതേസമയം, അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യന്ത്രി പിണറായി വിജയനും നടപടി വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സി.പി.എം കേന്ദ്ര വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പാലക്കാട് ജില്ലാ സെക്രട്ടറിയെ വിളിച്ചു വരുത്തി കൊടിയേരി സംസാരിക്കുകയും ചെയ്തു.

chandrika:
whatsapp
line