X
    Categories: MoreViews

ശശിയെ സംരക്ഷിച്ചും പരാതിക്കാരിയെ തള്ളിയും കോടിയേരി, പീഡനം പോലിസിനെ അറിയിക്കേണ്ട, പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യും’

 

പീഡനക്കേസില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സംരക്ഷിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍, ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

ശശിക്കെതിരെ മൂന്നാഴ്ച മുന്‍പ് പരാതി കിട്ടിയിരുന്നു. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. നടപടി തുടങ്ങിയിട്ടുണ്ട്. തെറ്റുകാരെ സംരക്ഷിക്കില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മന്ത്രി എകെ ബാലന്‍ അടക്കമുള്ള സംസ്ഥാനനേതാക്കള്‍ പറഞ്ഞതിന് വിരുദ്ധമായ മറുപടിയാണ് കോടിയേരിയുടെ ഭാഗത്തുനിന്നുണ്ടായത്. കോടിയേരിയുമായി ഡിവൈഎഫ്‌ഐ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എം. സ്വരാജ്, എ.എന്‍. ഷംസീര്‍ എന്നിവര്‍ എകെജി സെന്ററിലെത്തിയാണു കോടിയേരിയെ കണ്ടത്. എ.കെ. ബാലന്‍, കെ.എന്‍. ബാലഗോപാല്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവാണ് സി.പി.എം നേതാവും എം.എല്‍.എയുമായ പി.കെ ശശിക്കെതിരെ പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്‍കിയത്. സംഭവം വിവാദമായതോടെ ശശിക്കെതിരെ മൂന്നാഴ്ച മുമ്പ് പരാതി കിട്ടിയിരുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്ഥിരീകരിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടപടി ആരംഭിച്ചതായും തെറ്റുകാരെ സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ഇത് പൊലീസിനെ അറിയിക്കേണ്ട വിഷയമല്ല. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം അത് ചെയ്‌തേനെ. തെറ്റ് ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
ഗുരുതരമായ ആരോപണങ്ങളാണ് പരാതിയില്‍ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട് സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. നിരന്തരമായി ശല്യപ്പെടുത്തിയിരുന്ന പി.കെ ശശി അശ്ലീലച്ചുവയോടെയാണ് മിക്കപ്പോഴും സംസാരിച്ചിരുന്നത്. ഫോണിലൂടെയും അശ്ലീല സംഭാഷണം നടത്തിയിരുന്നു തുടങ്ങി ഏറെ ഗുരുതരമായ ആരോപണങ്ങളാണ് എംഎല്‍എക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. സംഭാഷണത്തിന്റെ 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പിംഗ് സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. എം.എല്‍.എ വിളിച്ചതിന്റെ ഫോണ്‍ വിശദാംശങ്ങളും പരാതിക്കൊപ്പം വനിതാ നേതാവ് നല്‍കിയിട്ടുണ്ട്.
പീഡനത്തിന് ഇരയായ യുവതി പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിനാണ് ആദ്യം പരാതി നല്‍കിയത്. ഇതോടൊപ്പം ജില്ലാ, സംസ്ഥാന നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നല്‍കിയ പരാതി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു കമ്മിറ്റിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പരാതി നല്‍കി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇന്നലെ ശശിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കം പരാതി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് നല്‍കുകയായിരുന്നു. മെയിലില്‍ പരാതി നല്‍കിയതിന് പിന്നാലെ യെച്ചൂരിയെ ഫോണില്‍ വിളിച്ചും വനിതാ നേതാവ് പരാതി അറിയിച്ചു. തുടര്‍ന്ന് പരാതി അന്വേഷിക്കാന്‍ ഒരു വനിത അടക്കം രണ്ട് സെക്രട്ടറിയേറ്റ് അംഗങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് യെച്ചൂരി നിര്‍ദ്ദേശം നല്‍കി.
അവൈലബിള്‍ പോളിറ്റ് ബ്യൂറോ കൂടിയാണ് പരാതി അന്വേഷിക്കാന്‍ തീരുമാനമെടുത്തതെന്ന് യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചെങ്കിലും പിന്നീട് ഇത് മുന്‍ ജനറല്‍ സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് നിഷേധിച്ചു. തുടര്‍ന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി ലഭിച്ചതായി സ്ഥിരീകരിച്ചത്. ഡി.വൈ.എഫ്.ഐ നേതാക്കളായ മുഹമ്മദ് റിയാസ്, എം.സ്വരാജ്, എ.എന്‍ ഷംസീര്‍ എന്നിവര്‍ എ.കെ.ജി സെന്ററിലെത്തി കോടിയേരിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു സ്ഥിരീകരണം.

chandrika: