X

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജല്‍ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറി

മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ പി.കെ ഷൈജലിനെ വീണ്ടും സിപിഎം ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പുതുപ്പാടി ലോക്കല്‍ സെക്രട്ടറിയായാണ് തെരഞ്ഞെടുത്തത്.

സമൂഹ മാധ്യമത്തില്‍ ബലിപെരുന്നാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഇന്നലെ നടന്ന പുതുപ്പാടി ലോക്കല്‍ സമ്മേളനത്തില്‍ ഇയാളെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഷൈജലിന്റെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മുസ്ലിം സംഘടനകളും പി.കെ ഷൈജലിനെതിരെ രംഗത്തെത്തിയിരുന്നു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ മുസ്‌ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണക്ക് ഇടയാക്കുംവിധം പോസ്റ്റ് ഇട്ടതിനു ഷൈജലിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

 

webdesk17: