X
    Categories: CultureMoreViews

മോദിയുടെ കസേര ഇളകി തുടങ്ങി: കുഞ്ഞാലിക്കുട്ടി

ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നു

ചെങ്ങന്നൂര്‍: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് ഭരണ തുടര്‍ച്ച ലഭിക്കില്ലെന്നതിനുള്ള തെളിവാണ് അടുത്തിടെ നടന്ന ഉപ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി എം.പി. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡി. വിജയകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ അധികാര കസേര ഇളകിത്തുടങ്ങി. യുപിയിലും മറ്റു സംസ്ഥാനങ്ങളിലും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. ലക്ഷക്കണക്കിന് ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച സീറ്റുകളാണ് ജനാധിപത്യ കക്ഷികള്‍ തിരിച്ചു പിടിച്ചത്. ബീഹാര്‍, മധ്യപ്രദേശ്, ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയം ശക്തിപ്രാപിച്ചു വരികയാണ്. ചില സംസ്ഥാനങ്ങളില്‍ ജനവിധിയെ അട്ടിമറിച്ചുകൊണ്ട് അധികാരത്തിലേറാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. യുപിഎയുടെ സുവര്‍ണ കാലം മടങ്ങി വരണം. ചെങ്ങന്നൂരില്‍ ബിജെപിക്ക് ഒരു ചലനവും സൃഷിടിക്കാന്‍ കഴിയില്ല. സര്‍വ്വ മത സൗഹാര്‍ദ്ദത്തിന്റെ കേന്ദ്രമാണ് ചെങ്ങന്നൂര്‍. ഇവിടെ ബിജെപി ഉയര്‍ത്തുന്ന വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് സ്വാധീനമുണ്ടാക്കാനാകില്ല. മലപ്പുറത്തെയും വേങ്ങരയിലേയും ഉപതെരഞ്ഞെടുപ്പുകളിലെ യുഡിഎഫ് വിജയം ചെങ്ങന്നൂരിലും ആവര്‍ത്തി ക്കും.
കൊലയുടെയും അക്രമത്തിന്റെയും രാഷ്ട്രീയം അവസാനി പ്പിക്കാന്‍ സിപിഎം തയാറാകണം. സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയരണം-അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെ പിയും സിപിഎമ്മും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം. മുരളി അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സിസി പ്രസിഡന്റ് എം.എം. ഹസന്‍, വി.എം. സുധീരന്‍, യു ഡി എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.എം.പി, കൊടിക്കുന്നില്‍ സുരേഷ് എം പി, മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്‍, സെക്രട്ടറിമാരായ കെ. എസ് ഹംസ, ബീമപ്പള്ളി റഷീദ്, മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, പി സി ചാക്കോ, പി സി വിഷ്ണുനാഥ് ജോസഫ് വാഴയ്ക്കന്‍, ബെന്നി ബഹനാന്‍, ലതിക സുഭാഷ്, അഡ്വ. സി ആര്‍ ജയപ്രകാശ്, ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എ. എം നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, കൊല്ലം ജില്ലാ പ്രസിഡന്റ് എം അന്‍സാറുദ്ദീന്‍, ഡി, സി.സി.പ്രസിഡന്റ് അഡ്വ.എം.ലിജു, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ.ബി.രാജശേഖരന്‍, അഡ്വ.സണ്ണിക്കുട്ടി, ജോര്‍ജ് ജോസഫ്, എ നസീര്‍,കളത്തില്‍ വിജയന്‍, സ്ഥാനാര്‍ത്ഥി അഡ്വ. ഡി വിജയകുമാര്‍ സംസാരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: