ബെംഗളൂരു: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രചരണത്തിനായി ഇന്ന് ബെംഗളൂരുവിലെത്തും. രണ്ടു മണ്ഡലങ്ങളില്‍ അദ്ദേഹം പ്രചാരണ കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 3 മണിക്ക് ശാന്തി നഗറിലും വൈകുന്നേരം 7 മണിക്ക് സര്‍വജ്ഞ നഗറിലെ കമ്മന ഹള്ളിയിലുമാണ് പരിപാടി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരന്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എന്നിവര്‍ നാലാം തിയ്യതി ബെംഗളൂരുവില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്. മുസ്ലിം ലീഗ് ദേശീയ നേതാക്കളും എം.പിമാരും അടുത്ത ദിവസങ്ങളില്‍ മംഗളൂരു അടക്കമുള്ള കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനെത്തും. എംപിമാരായ കൊടുക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന് എന്നിവര്‍ കഴിഞ്ഞ ദിവസം നിരവധി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. ഉമ തോമസ് എം.എല്‍.എ മുസ്ലിം ലീഗ് ദേശീയ അസി.സെക്രട്ടറി സി.കെ സുബൈര്‍ എന്നിവരും മലയാളി കൂട്ടായ്മകള്‍ സംഘടിപ്പിച്ച പരിപാടികളില്‍ പങ്കാളികളായി.