കോഴിക്കോട്: നാടിനെ നടുക്കിയ പ്രളയക്കെടുതിയില്‍ അനേകമാളുകള്‍ ജീവഹാനി നേരിടുകയും ലക്ഷങ്ങള്‍ ഭവനരഹിതരുമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍മ്മരംഗത്തിറങ്ങാന്‍ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പ്രവര്‍ത്തകരോട്്് ആഹ്വാനം ചെയ്തു. കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വലിയതും നഷ്ടങ്ങളും ഭീതിയും പരത്തിയ പ്രളയം സംഭവിച്ചിട്ടുള്ളത്്. അടിയന്തിര സഹായം ആവശ്യമുള്ളവര്‍ക്കെല്ലാം പാര്‍ട്ടിയുടെയും പോഷക ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ ഓടിയെത്തി സഹായമെത്തിക്കണം. പാര്‍ട്ടിയുമായി ബന്ധപ്പെട്ട എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ടുപോവുക. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും മറ്റും ആവശ്യമായ ഏതു തരം സഹായങ്ങള്‍ക്കു സദാ ജാഗരൂകരായി പ്രവര്‍ത്തകരുണ്ടാവണം. എംഎല്‍എമാരും എംപിമാരും തദ്ദേശ സഭാ പ്രതിനിധികളും ഉള്‍പെടെയുള്ള ജനപ്രതിനിധികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഏതു സഹായങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാക്കള്‍ സന്നദ്ധരായി നില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.