X

‘ജനുവരി 31, എനിക്കും എന്റെ പാര്‍ട്ടിക്കും ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമാണ്’; അഹമ്മദ് സാഹിബിനെ സ്മരിച്ച് കുഞ്ഞാലിക്കുട്ടി എം.പി

ഇ.അഹമ്മദ് സാഹിബിനെ സ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. അഹമ്മദ് സാഹിബിന്റെ മരണം എനിക്കും എന്റെ പാര്‍ട്ടിക്കും ഉണ്ടാക്കിയ നഷ്ടം ഏറെ വലുതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തിയതില്‍ ഇ. അഹമ്മദ് സാഹിബിനുള്ള പങ്ക് വലുതാണ്, എല്ലാദേശീയ നേതാക്കളുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ജനുവരി 31, എനിക്കും എന്റെ പാര്‍ട്ടിക്കും ഒരിക്കലും മറക്കാനാകാത്ത ഒരു ദിനമാണിത്, ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നയപ്രഖ്യാപന പ്രസംഗത്തിന് കാതോര്‍ത്തിരിക്കുമ്പോള്‍ ശരീരത്തിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്ന അനുഭവമായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു നയപ്രഖ്യാപന പ്രസംഗ വേളയിലാണ് ഞങ്ങളുടെ പ്രിയങ്കരനായ നേതാവ് ഇ അഹമ്മദ് സാഹിബ് കുഴഞ്ഞ് വീണത്.

അഹമ്മദ് സാഹിബിന്റെ മരണം എനിക്കും എന്റെ പാര്‍ട്ടിക്കും ഉണ്ടാക്കിയ നഷ്ടം ഏറെ വലുതാണ്, ഇന്നലെ സഭയിലിരുന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുകയുണ്ടായി, അദ്ദേഹവും ഞാനും തമ്മില്‍ ഏറെ കാലത്തെ ബന്ധമായിരുന്നു. മുസ്ലിംലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തിയതില്‍ ഇ. അഹമ്മദ് സാഹിബിനുള്ള പങ്ക് വലുതാണ്, എല്ലാദേശീയ നേതാക്കളുമായി അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മരണമാണ് ഏറെ വിഷമമുണ്ടാക്കിയത്. ജാതിമത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കള്‍ക്കെല്ലാം അദ്ദേഹം പ്രിയങ്കരനായിരുന്നുവെന്നത് പാര്‍ലിമെന്റിലെത്തിയ ഉടന്‍ തന്നെ എനിക്ക് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചു.

chandrika: