X

‘ചേര്‍ക്കുളം അബ്ദുള്ളയുടെ വിയോഗം പാര്‍ട്ടിയുടെ തീരാനഷ്ടം’; പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: പാര്‍ട്ടിയുടെ ശക്തനായ നേതാവായിരുന്നു ചേര്‍ക്കുളം അബ്ദുള്ളയെന്ന് മുസ്‌ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറിയും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. മുതിര്‍ന്ന നേതാവായ ചേര്‍ക്കുളം അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. ചേര്‍ക്കുളം അബ്ദുള്ളയുടെ വിടവാങ്ങല്‍ പാര്‍ട്ടിയുടെ തീരാനഷ്ടമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ നട്ടെല്ലായ നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലും, സംസ്ഥാനത്തും മുസ്‌ലിം ലീഗിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാക്കളില്‍ ഒരാളാണ് ഇന്ന് വിടവാങ്ങിയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ കൂടിയായ ചെര്‍ക്കളം അബ്ദുള്ള. പാര്‍ട്ടിയുടെ ശക്തനായ നേതാവിനെയാണ് ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. കാസര്‍കോട് ജില്ല ജന്മം നല്‍കിയ മഹാനായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. രാഷ്ട്രീയ, ജാതിമത വ്യത്യാസമില്ലാതെ ഏതൊരാള്‍ക്കും തന്റെ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ കഴിയുന്ന നേതാവ്.

2001ല്‍ എ കെ ആന്റണി മന്ത്രി സഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് ഇന്ന് കാണുന്ന കുടുംബശ്രീ പദ്ധതിയുടെ മാതൃക ആദ്യമായി വിഭാവനം ചെയ്യപ്പെടുന്നത്. മന്ത്രിയെന്ന നിലയിലും, പൊതു പ്രവര്‍ത്തകനെന്ന നിലയിലും അദ്ദേഹം സംസ്ഥാനത്തിന് നല്‍കിയ സംഭാവനകള്‍ എന്നെന്നും ഓര്‍ക്കപ്പെടും.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അതിന്റെ നട്ടെല്ലായ നേതാക്കളില്‍ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. കാസര്‍കോട് ജില്ലയിലും, സംസ്ഥാനത്തും മുസ്ലിം ലീഗിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നെന്നും സ്മരിക്കപ്പെടും.

chandrika: