X
    Categories: Video Stories

പി.എ റഹ്മാന്‍ പാവങ്ങളുടെ അത്താണിയായിരുന്നു വ്യക്തി; മുസ്‌ലിം ലീഗിന്റെ നിശബ്ദ സേവകന്‍: പി.കെ കുഞ്ഞാലിക്കുട്ടി

പി. കെ കുഞ്ഞാലിക്കുട്ടി

റഹ്മാൻക വിടവാങ്ങിയിരിക്കുന്നു (ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ ). ഏതാനും ദിവസങ്ങളായി അദ്ദേഹം അസുഖ ബാധിതാനിയിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അനിതര സാധാരണമായ മാനസിക കരുത്തോടെ അതിനെയെല്ലാം നേരിട്ടുകൊണ്ടേ ഇരിന്നു. സാമൂഹ്യ പ്രവർത്തനത്തിന് ഒരു ഉത്തമ മാതൃകയാണ് പ്രിയപ്പെട്ട പി എ റഹ്മാൻ.ജീവിതത്തിന്റെ ഏറ്റവും താഴെതട്ടിൽനിന്നും ഉയർന്നുവന്ന റഹ്മാൻക പാവങ്ങളുടെ അത്താണിയിരുന്നു .തനിക്കു ലഭിച്ച സൗഭാഗ്യങ്ങൾ തനിക്കും തന്റെ കുടുംബത്തിനും എന്ന ചിന്തയിൽനിന്നും അപ്പുറം തന്റെ ചുറ്റുവട്ടത്തിൽ ഉള്ളവരേയും പരിഗണിക്കാൻ റഹ്‌മാൻക്ക തയ്യാറായി .അദ്ദേഹത്തിന്റെ സഹായ കരം എത്താത്ത മേഖലകൾ ഉണ്ടായിരുന്നില്ല . മുസ്‌ലിം ലീഗ് പാർട്ടിയെ സംബന്ധിച്ച് റഹ്മാൻക ഒരു നിശബ്ദ സേവകനായിരുന്നു .എന്നും ചന്ദ്രികയുടെ കരുത്തായിരുന്നു.ദുബൈയിലെ ചന്ദ്രികയുടെ ഇപ്പോഴത്തെ അഭിമാനകരമായ നിലനിൽപ്പിന്റെ പിന്നിലെ കരം റഹ്മാൻകയാണ് .ദുബൈയിൽ ചന്ദ്രിക പ്രതിസന്ധിയിൽ ആയപ്പോൾ ആദരണീയനായ ശിഹാബ് തങ്ങൾ ചുമതല റഹ്മാൻകാക് ആണ് നൽകിയത് .അതാണ് ഇന്നുകാണുന്ന തരത്തിലുള്ള കൃത്യമായ സംവിധാനങ്ങളും ,കുറ്റമറ്റ സാമ്പത്തിക അടിത്തറയും ഉണ്ടാക്കിയത്. CH സെന്ററുകളുടെ സഹയാത്രികനായിരുന്നു പ്രിയപ്പെട്ട റഹ്മാൻക. ഇതെല്ലം ചെയ്യുമ്പോഴും ഇതിന്റെയൊന്നും പിതൃത്വം ഏറ്റടുത്തു മുഖ്യധാരയിലേക്ക് ഒരിക്കലും റഹ്മാൻക വന്നില്ല. അതിന്റെയൊക്കെ അധികാര സ്ഥാനത്തുനിന്ന് സ്നേഹത്തോടെ റഹ്മാൻക മാറിനിന്നു.പാണക്കാട് കുടുംബവുമായി റഹ്മാൻകക്ക്‌ അഭേദ്യമായ ബന്ധമാണ് ഉണ്ടായിരുന്നത് .സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ,സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ ,സാദിഖ് അലി ശിഹാബ് തങ്ങൾ തുടങ്ങിയവർ റഹ്മാൻകയോട് കാണിച്ചിരുന്ന പ്രത്യേകമായ അടുപ്പവും സ്നേഹവും എടുത്തുപറയേണ്ടതാണ് . പാണക്കാട് കുടുംബത്തിന്റെ അഭിപ്രായങ്ങൾക്കു ഏറെ വില കല്പിച്ചിരുന്നു വ്യക്തിയായിരുന്നു റഹ്മാൻക .പൊതുപ്രവർത്തകന്റെ മാതൃകാ ധന്യമായ ജീവിതമായിരുന്നു റഹ്‌മാൻക്കയുടേത് .റഹ്‌മാൻക്കയുടെ വിടവാങ്ങൽ സമൂഹത്തിനും നാടിനും ഒരുപോലെ വലിയ നഷ്ടമാണ് .വ്യക്തിപരമായി റഹ്‌മാൻക്കയുടെ വിടവാങ്ങൽ എനിക്ക് കനത്ത നഷ്ടമാണ് .റഹ്‌മാൻക്കയുടെ പരലോക ജീവിതം അള്ളാഹു ധന്യമാക്കികൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

ചന്ദ്രിക വെബ് ഡെസ്‌ക്‌: