X

‘അറിവിന്റെ മഹാ സാഗരമാണ് നിലച്ചത്’; എം.ഐ തങ്ങളെ അനുസ്മരിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

പ്രിയങ്കരനായ MI തങ്ങള്‍ നമ്മില്‍ നിന്നും വിടവാങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തെക്കുറിച്ചും ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ചും ആധികാരികമായി പഠനം നടത്തിയ രാഷ്ട്രീയ പണ്ഡിതനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.

ഒരു പ്രസ്ഥാനത്തിന് ആത്യന്തികമായി നിലനില്‍ക്കാനുള്ള മണ്ണൊരുക്കല്‍ ഏറെ പ്രധാനമാണ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ദര്‍ശനാത്മകമായ ബൗദ്ധിക തലം സൃഷ്ടിച്ചെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് MI തങ്ങള്‍ നിര്‍വഹിച്ചത്. അറിവിന്റെ മഹാ സാഗരമാണ് നിലച്ചത് . ചരിത്രത്തെ ശരിയായി വിശദീകരിക്കുകയും അതാതു കാലത്തിനു അനുസൃതമായി ആ ചരിത്രത്തെ നിര്‍വചിക്കുകയും ചെയ്തു തങ്ങള്‍. MI തങ്ങളുടെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയുമാണ് നമ്മള്‍ ഹരിത ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മനസ്സിലാക്കിയത്.

CH എന്ന മഹാ മനുഷ്യന്റെ സന്തത സഹചാരിയായാണ് എം ഐ തങ്ങള്‍ പൊതുമണ്ഡലത്തിലേക്കു കടന്നു വന്നത്. ചന്ദ്രിക എന്നും എം ഐ തങ്ങളുടെ മനസ്സിലെ വികാരമായിരുന്നു. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിലെ തലമുറകളെ ബന്ധിപ്പിച്ച കണ്ണിയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹത്തിന്റെ പരലോക ജീവിതം നാഥന്‍ ധന്യമാക്കി കൊടുക്കുമാറാകട്ടെ …

chandrika: