കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് വിഭജന ചര്‍ച്ച തുടരുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നത്, ചര്‍ച്ച തുടരുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഡോ.എം.കെ മുനീര്‍, കെ.പി.എ മജീദ് എന്നിവര്‍ക്കൊപ്പം കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ബെന്നി ബെഹനാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. മറ്റു ഘടക കക്ഷികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കെ.എം മാണി, പി.ജെ ജോസഫ് തുടങ്ങിയ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചക്കായി ഗസ്റ്റ് ഹൗസിലെത്തിയിട്ടുണ്ട്