ന്യൂഡല്‍ഹി: രാജത്തെ വലിയൊരു വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തുന്നതാണ് മുത്തലാഖ് ബില്ലന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. സര്‍ക്കാറിന്റെ വിഭാഗീയ വര്‍ഗീയ താല്‍പര്യങ്ങളാണ് ബില്ലിന് പിന്നില്‍. കാലാവസ്ഥാ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള നിരവധി പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ടായിട്ടും അതിനൊന്നും മുന്‍ഗണന നല്‍കാതെ മുത്തലാഖ് ബില്ല് കൊണ്ടുവരുന്നതിലൂടെ സര്‍ക്കാറിന്റെ വര്‍ഗീയ അജണ്ടയാണ് വെളിവാകുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ചാണ് അതിനെ എതിര്‍ത്തത്. കേന്ദ്ര സര്‍ക്കാറിന്റെ വിഭാഗീയ നയങ്ങള്‍ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തന്റെ വിജയമാണിത്. രാജ്യസഭയില്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് മറ്റ് കക്ഷികളുമായി ചേര്‍ന്ന് ബില്ല് പാസ്സാക്കുന്നതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിം വ്യക്തിനിയമം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്ട്രറി ഇടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ സിവില്‍ കാര്യങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമപ്രകരാമാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുന്നത്. ഭരണഘടനാ ഉറപ്പ് നല്‍കിയ ഈ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍്കകാര്‍ ശ്രമിക്കുന്നതെന്നും ഇടി കൂട്ടിച്ചേര്‍ത്തു.