X

ബജറ്റ് ഒരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി

ധനകാര്യമന്ത്രി ഇന്ന് അവതരിപ്പിച്ച ബജറ്റ് ഒരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്തതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത ബജറ്റ് കേവല പ്രഖ്യാപനങ്ങള്‍ മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആസൂത്രണമില്ലായ്മ ബജറ്റില്‍ മുഴച്ചു കാണുന്നുണ്ട്.

ഏട്ടിലെ പശു ഒരിക്കലും പുല്ല് തിന്നാറില്ല. കഴിഞ്ഞ പിണറായി ഗവണ്മെന്റിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും ഇപ്പോഴും ഏട്ടിലെ പശുവാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഈ ബഡ്ജറ്റും അത്രയേ ഉള്ളൂവെന്നും സത്യത്തില്‍ ഗവണ്മെന്റ് ഏറെ ഉത്തരവാദിത്വ ബോധം കാണിക്കേണ്ട ഒരു സമയമായിരുന്നു ഇതെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മപ്പെടുത്തി.

സാമ്പത്തികമായി വളരെ വിഷമം പിടിച്ച ഒരു ഘട്ടത്തിലൂടെ നമ്മള്‍ കടന്നുപോകുന്ന ഒരു സാഹചര്യത്തില്‍ അതിനു വേണ്ട പരിഹാരങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം കൊടുക്കേണ്ടിയിരുന്നത്. അതില്ലെന്ന് മാത്രമല്ല സാധാരണക്കാരന്റെ പിരടിയില്‍ അമിതഭാരം ചുമത്തുകയും ചെയ്തിരിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു. കോവിഡും, പ്രളയവും സൃഷ്ട്ടിച്ച മാന്ദ്യത്തില്‍ നിന്നും കരകയറ്റുന്ന ഒരു സമീപനം എടുത്തിരുന്നെകില്‍ അത് സ്വാഗതാര്‍ഹമായിരുന്നു. ഭാവിയില്‍ കേരളത്തിന്റെ സമ്പത് ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ബജറ്റാണ് ഇതെന്ന് പറയാതെ വയ്യെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Test User: