ഓരോ മുസ്ലിംലീഗുകാരനും ഇതൊരു അഭിമാന നിമിഷമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തില്‍ തട്ടുന്ന അനര്‍ഘ നിമിഷമാണിത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോട് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. മുസ്ലിംലീഗ് അമ്പതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം കലൈഞ്ജര്‍ കരുണാനിധി ഇതേ ചെന്നൈയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ദളപതി സ്റ്റാലിന്‍ ഞങ്ങള്‍ക്കൊപ്പം ഇരിക്കുന്നു. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മുഖ്യമന്ത്രിമാരില്‍ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത് സ്റ്റാലിനോടാണ്. അദ്ദേഹം സെക്യുലര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. മുസ്ലിം സമുദായം അങ്ങയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ക്കറിയാം. പിന്നാക്ക, ന്യൂനപക്ഷ സമുദായത്തോടൊപ്പം നില്‍ക്കുന്ന സ്റ്റാലിനൊപ്പം എന്നും മുസ്ലിംലീഗുണ്ടാകും. ഖാഇദെ മില്ലത്തിന്റെ ആഹ്വാനം കേട്ട് പച്ചപ്പതാക പിടിച്ച ഞങ്ങള്‍ ദ്രാവിഡ രാഷ്ട്രീയത്തോടൊപ്പം തന്നെയുണ്ട്.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.