കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ണ്ണാടക സ്റ്റേറ്റ് മുസ്ലിം ലീഗ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ പങ്കെടുത്ത് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പി.കെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ഥികളുടെ വിജയത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് ലീഗ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനവും കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ നടന്നു.
അതേസമയം നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കുഞ്ഞാലിക്കുട്ടി സന്ദര്‍ശിക്കും.