X

വകുപ്പ് തിരിച്ചെടുത്ത നടപടി മുസ്‌ലിം സമുദായത്തെ അപമാനിക്കല്‍: പികെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയില്‍ വി അബ്ദുറഹ്മാന് നല്‍കിയ വകുപ്പ് തിരിച്ചെടുത്തത് വഴി മുസ്‌ലിം സമുദായത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത് മതേതര പാരമ്പര്യത്തിന് എതിരാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

ഓരോ മന്ത്രിമാര്‍ക്കും വകുപ്പ് നിര്‍ണയിക്കല്‍ മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. എന്നാല്‍ കൊടുത്ത വകുപ്പ് തിരിച്ചെടുത്ത സാഹചര്യം സമുദായത്തെ അപമാനിക്കലും മതേതരത്വ സംവിധാനത്തിന് എതിരുമാണ്-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏത് വകുപ്പ് ആര് കൈകാര്യം ചെയ്താലും ഇവിടെ ഒരു വിഷയവും ഇല്ല. എന്നാല്‍ അനാവശ്യ വിവാദങ്ങളിലൂടെ സമുദായത്തെ അപമാനിച്ചത് ശരിയായില്ലെന്നും കുഞ്ഞാലിക്കുട്ടി.

നേരത്തെ വി അബ്ദുറഹ്മാനെ നല്‍കിയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി തിരിച്ചെടുത്തിരുന്നു.

 

web desk 1: